കൊല്ലങ്കോട്: മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽ കെട്ടി സമരവുമായി മൂന്ന് കുടുംബങ്ങൾ. ചൊവ്വാഴ്ചയാണ് സ്ത്രീകൾ കുഞ്ഞുങ്ങളുമായി താമസം തുടങ്ങിയത്. ഭവനപദ്ധതി മെല്ലെപ്പോക്കിനെതിരെയാണ് സമരം.
22 ദിവസമായിട്ട് സമരം തുടരുകയാണ്. സമരത്തിന് നേതൃത്വം നൽകുന്നത് അംബേദ്കർ കോളനിവാസികളാണ്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ സമരപ്പന്തലിൽ താമസിക്കാനെത്തും. ആദിവാസി സംരക്ഷണ സംഘം രക്ഷാധികാരി നീളപ്പാറ മാരിയപ്പൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read also: യുവതിയുടെ ആത്മഹത്യ; ഒന്നര വർഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
അതേസമയം നാൽപതിലധികം വരുന്ന ചക്ലിയ വിഭാഗത്തിലെ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.
Post Your Comments