KozhikodeKeralaNattuvarthaLatest NewsNews

എന്റെ ഭാര്യ തിരിച്ചുവന്നു, 25 ലക്ഷം രൂപയും വീടും വാഗ്ദാനം ചെയ്താണ് മതംമാറ്റിയത്: ആരോപണങ്ങളുമായി ഷൈനിയുടെ ഭർത്താവ്

മതം തലയ്ക്ക് പിടിച്ച ആളുകളുടെ ജല്‍പനങ്ങളല്ല സമൂഹത്തിന് വേണ്ടതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്

മലപ്പുറം: ഭര്‍ത്താവിനെ ഉപേക്ഷിച്ചു മതം മാറാനായി പോയ യുവതി തിരികെ എത്തിയത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഷൈനി ഭര്‍ത്താവിനെ വിളിച്ചു അവിടെ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു ഇവർ. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതിയുടെ ഭര്‍ത്താവ് ഗില്‍ബര്‍ട്ട്.

സിപിഎം കേഡര്‍മാരായ മുസ്ലിം സമുദായംഗങ്ങള്‍ പോലും മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുവെന്നാണ് ഗില്‍ബര്‍ട്ട് ആരോപിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ജിഹാദികള്‍ പിടിമുറുക്കുന്നതിനെ കുറിച്ച്‌ മുമ്ബ് തന്നെ ബ്രാഞ്ച് സെക്രട്ടറിക്കും മറ്റ് നേതാക്കള്‍ക്കും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അത് ചെവിക്കൊള്ളാന്‍ പാർട്ടി തയ്യാറായില്ല. മാത്രമല്ല അന്ന് പറഞ്ഞതിന് വിരുദ്ധമായാണ് നിലവില്‍ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടി തെരഞ്ഞെടുത്തതെന്നും ഗില്‍ബര്‍ട്ട് ആരോപിച്ചു.

read also: നാളെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്കുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍

‘എന്റെ ഭാര്യ തിരിച്ചുവന്നിരിക്കുന്നു. മതം തലയ്ക്ക് പിടിച്ച ആളുകളുടെ ജല്‍പനങ്ങളല്ല സമൂഹത്തിന് വേണ്ടതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. 25 ലക്ഷം രൂപയും വീടും വാഗ്ദാനം ചെയ്താണ് ഷൈനിയെ മതംമാറ്റിയത്. ജനിച്ച മതമേതാണോ അതില്‍ തന്നെ ജീവിക്കും, മറ്റൊരു മതത്തിന്റെയും ആവശ്യമില്ലെന്ന് തിരിച്ചുവന്നശേഷം അവര്‍തന്നെ പറഞ്ഞിട്ടുണ്ട്.’ ഗില്‍ബര്‍ട്ട് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

ബുഷറ എന്ന സ്ത്രീയുടേയും എസ്ഡിപിഐയുടെ ഒരു നേതാവിന്റെയും മതപരിവര്‍ത്തനത്തിനായി പള്ളികമ്മിറ്റി ഏര്‍പ്പാടാക്കിയ ഒരു ടീമിന്റെയും പ്രലോഭനത്തില്‍ വീണാണ് ഷൈനി ഇസ്ലാം മതം സ്വീകരിച്ചതെന്നും ഗില്‍ബര്‍ട്ട് വെളിപ്പെടുത്തി

shortlink

Post Your Comments


Back to top button