കൊച്ചി: മുല്ലപ്പെരിയാർ ഡാം ഡീകമീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മാരത്തൺ യാത്ര സംഘടിപ്പിക്കുമെന്ന് സേവ് കേരള ബ്രിഗേഡ് ഭാരവാഹികൾ. റൺ ഫോർ ലൈഫ് എന്ന പേരിൽ ആണ് മാരത്തൺ സംഘടിപ്പിക്കുയെന്ന് സേവ് കേരള ബ്രിഗേഡ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നവംബർ ആറിന് കൊച്ചിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് നടത്തുന്ന മാരത്തൺ യാത്രയിൽ കുണ്ടന്നൂർ സ്വദേശികളായ എ.ബി രഞ്ജിത്, മിഥുൻ തലകേഷൻ എന്നിവരാണ് പങ്കെടുക്കുന്നത്.
Read Also: ആരോഗ്യ പ്രവർത്തകയെ അപമാനിക്കാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 138.95 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതോടെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾകൂടി ഉയർത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് 60 സെ.മി വീതം തുറന്നിരിക്കുന്നത്.
3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. 3131.96 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്.
Post Your Comments