കാബൂൾ : കാബൂളിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ ഇപ്പോഴും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച സർദാർ മുഹമ്മദ് ദാവൂദ് ഖാൻ സൈനിക ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്കുള്ളിൽ ഒരു ഭീകരൻ തോക്ക് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ചാവേർ പൊട്ടിത്തെറിക്കുകയും ചെയ്തു. ആശുപത്രി ഗേറ്റിന് സമീപത്ത് വച്ചാണ് ചാവേർ പൊട്ടിത്തെറിച്ചത്.
Read Also : മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് 91 കോടി രൂപ തിരിച്ചുനല്‍കി
ഇസ്ലാമിക് സ്റ്റേറ്റിന്റെ നിരവധി അംഗങ്ങൾ ആക്രമണത്തിൽ പങ്കാളികളായതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു. ആശുപത്രിക്ക് പുറത്ത് സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സാധാരണക്കാരും താലിബാൻ അംഗങ്ങളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റുവെന്നും സബിഹുള്ള മുജാഹിദ് പറഞ്ഞു.
Post Your Comments