കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാണ് കട്ലറ്റ്. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് നാലു മണി പലഹാരമായി എളുപ്പത്തിൽ തയ്യാറാക്കി നൽകാവുന്ന വിഭവമാണിത്. ഉണക്കച്ചെമ്മീന്‍ കട്ലറ്റ് തയ്യാറാക്കുന്ന വിധം അറിയാം.
ആവശ്യമായ സാധനങ്ങള്‍
ഉണക്കച്ചെമ്മീന്‍ -100ഗ്രാം (വറുത്തു തല കളഞ്ഞത് )
ഉരുളക്കിഴങ്ങ് -250ഗ്രാം (പുഴുങ്ങി പൊടിച്ചത് )
സവാള -ചെറുത് 1(ചെറുതായി അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ആവശ്യത്തിന്
പച്ചമുളക് -എരുവിന് ആവശ്യത്തിന്
മഞ്ഞള്‍ പൊടി -1നുള്ള്
കുരുമുളക് പൊടി -ആവശ്യത്തിന്
മല്ലിയില -അല്‍പ്പം (അരിഞ്ഞത് )
മൈദ -1സ്പൂണ്‍
കോണ്‍ഫ്ളവര്‍ -1സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ബ്രെഡ് ക്രമ്പ്സ് -ആവശ്യത്തിന്
Read Also: വെറും മുപ്പത് മിനിറ്റിൽ ചെമ്മീന്‍ തീയൽ തയ്യാറാക്കാം
പാകം ചെയ്യുന്ന വിധം
കോണ്‍ഫ്ളവറും മൈദയും ചേര്‍ത്ത് മിശ്രിതം റെഡി ആക്കുക. ഒരു പാനില്‍ രണ്ടു സ്പൂണ്‍ എണ്ണ ഒഴിച്ച് സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ഒന്ന് വഴറ്റുക. അതിലേക്ക് കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ക്കുക.
ഉരുളകിഴങ്ങും ഉണക്കച്ചെമ്മീനും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മിശ്രിതത്തില്‍ മുക്കിയ ശേഷം ബ്രെഡ് ക്രമ്പ്സിലും മുക്കി ചൂടായ എണ്ണയില്‍ ഇട്ട് വറുത്ത് എടുത്താല്‍ ഉണക്കച്ചെമ്മീന്‍ കട്ലറ്റ് റെഡി.
Post Your Comments