കുടവയര്‍ നിങ്ങളെ അലട്ടുകയാണോ?. മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് കുടവയർ. വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതാണ് കുടവയറിന് കാരണമാകുന്നത്. കുടവയര്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം. പണ്ട് പ്രായമായവരില്‍ മാത്രം ആണ് കുടവയർ കണ്ടുവരുന്നതെങ്കിൽ ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അനുഭവിക്കുന്ന പ്രശ്നമാണ്. ചെറുപ്പക്കാരിലും ഇന്ന് കുടവയര്‍ ബാധിക്കുന്നു.
കുടവയറിന് പ്രധാന കാരണം നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെയും അന്നജത്തിന്റെയും അമിതമായ പ്രവര്‍ത്തനമാണ്. ചില കൊഴുപ്പുകള്‍ ശരീരത്തിന്റെ കീഴ്ഭാഗത്ത് ചുറ്റപ്പെട്ടു നില്ക്കുന്നവയും മറ്റ് ചിലത് ശരീരത്തിനുള്ളില്‍ കൂടുതല്‍ ആഴ്ന്നിറങ്ങിയും കാണപ്പെടാം. ഹൃദയം, ശ്വാസകോശം, കരള്‍, മറ്റ് അവയവങ്ങളിലെല്ലാം ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
മെലിഞ്ഞ ആളുകളില്‍ വിസെറല്‍ കൊഴുപ്പ് (visceral fat) എന്ന് അറിയപ്പെടുന്ന ആഴത്തിലുള്ള കൊഴുപ്പ് കൂടുതല്‍ ആശങ്കയ്ക്ക് കാരണമാകും. എന്നാല്‍ വിസെറല്‍ കൊഴുപ്പ് ആവശ്യമാണ് താനും. അത് നിങ്ങളുടെ അവയവങ്ങള്‍ക്ക് ചുറ്റുമുള്ള തലയണയാണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം (high blood pressure), പ്രമേഹം, കാര്‍ഡിയോവാസ്കുലര്‍ രോഗം, ഡിമെന്‍ഷ്യ, സ്തനങ്ങളിലെയും കോളനിലെയും ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങൾ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
Aslo Read: മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? നാല് പരിഹാരമാർഗങ്ങളിതാ
കുടവയര്‍ കുറയ്ക്കാൻ പ്രധാനമായി നാല് വഴികളാണുള്ളത്. 1. വ്യായാമം (Exercise), 2. ഭക്ഷണക്രമം (Diet), 3. ഉറക്കം (Sleep), 4. സമ്മര്‍ദം നിയന്ത്രിക്കുക (Stress Management) എന്നിവയാണ് അവ.
30 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസവും വ്യായാമം ചെയ്യുന്നതും നടന്നുള്ള വ്യായാമവും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. നടക്കുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്യും. ഊര്‍ജസ്വലമായ വ്യായാമം ശരീരത്തിലെ വിസെറല്‍ കൊഴുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും.
ശരിയായ ഭക്ഷണക്രമമാണ് രണ്ടാമത്തേത്. രണ്ട് ആപ്പിള്‍, ഒരു കപ്പ് ഗ്രീന്‍ പീസ്, അല്ലെങ്കില്‍ അര കപ്പ് പിന്റോ ബീന്‍സ് എന്നിവ കഴിയ്ക്കുന്നത് കൊഴുപ്പിനെ കുറയ്ക്കാന്‍ ഉത്തമമാണ്.
കുടവയർ കുറയ്ക്കുന്നതിന് മതിയായ ഉറക്കവും അത്യാവശ്യമാണ്. രാത്രിയില്‍ 6 മണിക്കൂര്‍ മുതല്‍ 7 മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുന്ന വിസറല്‍ കൊഴുപ്പ്, രാത്രിയില്‍ 5 മണിക്കൂറോ അതില്‍ കുറവോ അല്ലെങ്കില്‍ 8 മണിക്കൂറോ അതില്‍ കൂടുതലോ മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ കുറവായിരിക്കും. നിർണായകമായ ഘടകമാണ് ആരോഗ്യത്തിന്റെ കാര്യത്തിൽ ഉറക്കം.
സമ്മര്‍ദ്ദം എല്ലാവരിലും ഉണ്ട്. എന്നാലിത് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുക എന്നതാണ് പ്രധാനം. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ സമയം ചെലവഴിക്കല്‍, ധ്യാനം, വ്യായാമം, കൗണ്‍സിലിംഗ് തുടങ്ങിയവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
Post Your Comments