തിരുവനന്തപുരം : ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടലുടമകള്‍. ഇന്ധന- പാചക വാതക വില വര്‍ധനവിന്റെ പശ്ചാതലത്തില്‍ ഭക്ഷണത്തിന് വില വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. വില വർദ്ധിപ്പിക്കാതെ ഇനി പിടിച്ചു നില്‍ക്കാനാകില്ലെന്ന് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിക്കും കത്തയച്ചു.
Read Also: എളുപ്പത്തിൽ തയ്യാറാക്കാം ഈ ഉണക്കച്ചെമ്മീന്‍ കട്ലറ്റ്
വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കില്‍ ഭക്ഷണം വിളമ്പിയാല്‍ കട പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇന്ധന വില കൂടുന്നത് നിത്യ സംഭവമായതോടെ കോഴിക്കും, തക്കാളിക്കും ഒക്കെ വില കൂടാന്‍ തുടങ്ങിയിരുന്നു.
ഭക്ഷണത്തിന് വില കൂട്ടാന്‍ അനുവദിക്കാത്ത പക്ഷം ഹോട്ടലുകള്‍ അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉടമകളുടെ സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നു.
Post Your Comments