തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യരേഖകള്‍ അട്ടക്കുളങ്ങര ജയിലില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാം. കര്‍ശന വ്യവസ്ഥകള്‍ ജാമ്യവ്യസ്ഥയായി നിശ്ചയിച്ച സാഹചര്യത്തിലാണ് ജയില്‍ മോചനത്തിന് താമസം ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് സ്വപ്‌ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം പിന്നിടുമ്പോഴായിരുന്നു ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യം നല്‍കരുത് എന്ന എന്‍ഐഎ ആവശ്യം തള്ളിയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. നയതന്ത്ര ബാഗിലൂടെയുടെയുളള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയടക്കം ഏഴു പ്രതികളാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷിന് പുറമെ പിആര്‍ സരിത്, റമീസ്, ജലാല്‍, റബിന്‍സ്, ഷറഫുദീന്‍, മുഹമ്മദാലി എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്.
Post Your Comments