കണ്ണൂർ: പനിബാധിച്ച പതിനൊന്നുവയസുകാരിക്ക് മന്ത്രവാദ ചികിത്സ നൽകുകയും വൈദ്യ ചികിത്സ നൽകാൻ വൈകുകയും ചെയ്തതോടെ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ് സത്താറുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ സൗഖ്യപ്പെടുത്താൻ പെൺകുട്ടിയുടെ പിതാവ് ശ്രമിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇമാം ഉവൈസിക്കെതിരെ നിരവധി പേരാണ് ആരോപണവുമായി രംഗത്ത് വരുന്നത്. ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടു പോകാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകൾ നൽകാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. ഈ കുടുംബത്തിലെ അഞ്ചു പേരാണ് മന്ത്രവാദത്തെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.
ഉവൈസിന്റെ നിർദേശ പ്രകാരമാണ് കുട്ടിക്ക് വൈദ്യസഹായം നൽകാൻ പിതാവും കുടുംബവും മടിച്ചത്. ഉവൈസ് പ്രദേശവാസികളിലെല്ലാം അന്ധവിശ്വാസം പടർത്താൻ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉവൈസും ജിന്നുമ്മ എന്ന പേരിലറിയപ്പെടുന്ന ഇയാളുടെ ഭാര്യ മാതാവ് ഷഹീബയും ചേർന്നാണ് ഇത്തരത്തിൽ അന്ധവിശ്വാസം പലരിലേക്കും പകർന്നു നൽകി നിരവധി പേരുടെ ജീവനെടുത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ആശുപത്രിയിൽ പോകുന്നതിനെതിരെ ഇവർ പ്രചാരണം നടത്തിയിരുന്നുവത്രെ. ഡോക്ടർമാർ പിശാചുകളാണെന്നും ആശുപത്രിയിൽ പോയാൽ നരകത്തിൽ പോകേണ്ടി വരുമെന്നുമായിരുന്നു ഇവർ പറഞ്ഞുപരത്തിയിരുന്നത്. വൈസും ജിന്നുമ്മയും വാക്സീൻ എടുത്തിട്ടില്ല. കുടുംബത്തിലുള്ളവരെ വാക്സീൻ എടുക്കാനും ഇയാൾ സമ്മതിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയുടെ പ്രസവവും വീട്ടിൽ വച്ചായിരുന്നു. ഇയാൾക്കും കുടുംബത്തിനുമെതിരെ നാട്ടുകാർ രംഗത്ത് വന്നു. ഉവൈസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രവാദ ചികിത്സ മൂലം തന്റെ കുടുംബത്തിൽ മൂന്ന് പേർ മരിച്ചിട്ടുണ്ടെന്ന് ബന്ധു വെളിപ്പെടുത്തുന്നു.
Post Your Comments