വാഷിംഗ്ടൺ : മകളെ പ്രണയം നടിച്ച് കടത്തി കൊണ്ടു പോയി പെൺ വാണിഭസംഘത്തിന് വിറ്റ കാമുകനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് . ഒരു വർഷത്തെ തെരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം പോലീസിന് ലഭിച്ചത് . ജോൺ ഐസൻമാൻ എന്ന അറുപതുകാരനാണ് മകളെ ചതിച്ചയാളെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം സ്പോക്കെയ്നിലെ ഈസ്റ്റ് എവററ്റ് അവന്യൂവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കാറിന്റെ ഡിക്കിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങൾ ഈ യുവാവിന്റേതാണെന്ന് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
2020 നവംബറിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2020 ഒക്ടോബറിലാണ് തന്റെ പ്രായപൂർത്തിയാകാത്ത മകൾ സിയാറ്റിൽ ഏരിയയിൽ പെൺ വാണിഭസംഘത്തിന്റെ കൈയ്യിൽ അകപ്പെട്ട വിവരം ഐസൻമാൻ അറിഞ്ഞത് . ഒപ്പം സംഭവത്തിനു പിന്നിൽ മകളുടെ കാമുകനാണെന്നും ഐസൻമാൻ അറിഞ്ഞു . തുടർന്ന് ഏറെ പണിപ്പെട്ട് തന്റെ മകളെ ഐസൽമാൻ രക്ഷപെടുത്തി . പിന്നീടാണ് മകളുടെ കാമുകൻ എയർവേ ഹൈറ്റ്സിലെ ഒരു സ്ഥലത്ത് വരാൻ പോകുന്നുവെന്ന് ഐസൻമാൻ അറിഞ്ഞത്. തുടർന്ന് , ഐസൻമാൻ അവിടെയെത്തി യുവാവിനെ കാത്തുനിന്നു.
ഏറ്റുമുട്ടലിലൂടെ ഐസൻമാൻ യുവാവിനെ കീഴ്പ്പെടുത്തി കെട്ടിയിട്ട് വാഹനത്തിന്റെ ഡിക്കിയിൽ കിടത്തി. തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും , കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു . കൊലപാതകത്തിന് ശേഷം, ഐസൻമാൻ വാഹനം നോർത്ത് സ്പോക്കെയ്ൻ കൗണ്ടിയിലെ ഒരു വിദൂര പ്രദേശത്ത് മൃതദേഹത്തോടെ ഉപേക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം ആളുകൾ കണ്ടിരുന്നുവെങ്കിലും അതിനുള്ളിൽ മൃതദേഹം ഉണ്ടെന്ന് ആർക്കും അറിയുമായിരുന്നില്ല . ഒരു വർഷത്തിന് ശേഷമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments