Latest NewsUAENewsInternationalGulf

ഡച്ച് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ

ദുബായ്: നെതർലാൻഡ്‌സ് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്‌സ്‌പോ വേദിയിലെ നെതർലാൻഡ്സ് പവലിയൻ ഉദ്ഘാടനം ചെയ്യുന്നതിനും രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനുമായി വില്ലെം അലക്സാണ്ടർ രാജാവും മാക്സിമ രാജ്ഞിയും യുഎഇയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച.

Read Also: ജോലിയ്ക്കായി മാറിനിന്നപ്പോൾ വീട് വിറ്റു കള്ളൻ: അവധിക്ക് ശേഷം തിരിച്ചെത്തിയ വീട്ടുടമ പെരുവഴിയില്‍

നെതർലാൻഡ്സുമായുള്ള യുഎഇയുടെ ശക്തമായ ബന്ധത്തെ അഭിനന്ദിക്കുന്നതായി ശൈഖ് ഹംദാൻ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന സൗഹൃദ ബന്ധത്തിലും ദുബായിയുടെ ഹൃദയഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രദർശനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ ദിനത്തോടനുബന്ധിച്ച് അൽ വാസൽ പ്ലാസയിൽ നടന്ന വർണ്ണ ചടങ്ങിൽ യുഎഇ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പതാകകൾ ഉയർത്തുകയും ചെയ്തിരുന്നു.

Read Also: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിറ്റ കാമുകനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button