
ചെന്നൈ : തെന്നിന്ത്യയിലെ സൂപ്പര്‍ താരം വിജയ് സേതുപതിയെ കൊലപ്പെടുത്താന്‍ ശ്രമം. അജ്ഞാതനായ യുവാവാണ് വിജയ് സേതുപതിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിയെ യുവാവ് അകാരണമായി ആക്രമിക്കുകയായിരുന്നു. താരത്തിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ല. ആരോഗ്യവാനായ യുവാവ് താരത്തിന് നേരെ ഓടിയെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. താരത്തിന്റെ പുറത്ത് അക്രമി ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ദൃശ്യങ്ങള്‍ വൈറലയാതോടെ ആരാധകര്‍ അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
https://twitter.com/i/status/1455858068172914697
Post Your Comments