ചണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് എംപി ചൗധരി സന്തോക്കിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് ദമൻവീർ ഫില്ലാർ. ഗ്രാമത്തിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് ചൗധരി സന്തോക് സിങ് കമ്മീഷൻ വാങ്ങുന്നുണ്ടെന്നാണ് മൻവീർ ഫില്ലാർ പറയുന്നത്. വിഷയത്തിൽ അന്വേഷണം വേണമെന്നും മൻവീർ ഫില്ലാർ പറയുന്നു.
അതേസമയം, മെഹ്‌സാംപൂരിന് സമീപമുള്ള ഫില്ലൂരിലെ പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമത്തിലെ മുൻ സർപഞ്ചും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ചൗധരി സന്തോക് ഗ്രാമത്തിന്റെ പേരിൽ നടത്തിയ അഴിമതിയെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ സന്തോക് ചൗധരിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Read Also : നവംബർ അഞ്ചിന് ഞാൻ സ്വാതന്ത്രനാവുകയാണ്, വ്യാജ കേസിൽ നിന്ന് മോചനം: കാരായി രാജൻ ജന്മനാട്ടിലേക്ക്
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സന്തോകിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നത്. ചൗധരി വലിയ തോതിൽ കമ്മീഷൻ വാങ്ങുന്നുണ്ടെന്നും, ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.
Post Your Comments