
തിരുവനന്തപുരം: വെള്ളം ചേർത്ത് പാൽ ഇല്ലാതായത് പോലെ സിപിഎമ്മിൽ മാർക്സിസമില്ലാതായെന്ന് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളതെന്നും എന്നാൽ സിപിഎമ്മിന് കാൻസറാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനിൽ നിന്നും അഞ്ച് രൂപ നൽകിയാണ് ചെറിയാൻ ഫിലിപ്പ് അംഗത്വം സ്വീകരിച്ചത്.
ചെറിയാൻ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോൺഗ്രസിലേക്ക് സ്വീകരിക്കുകയാണെന്നും സിപിഎമ്മിലേക്ക് പോകുന്നവർക്ക് പാഠമാണ് ചെറിയാനെന്നും കെ. സുധാകരൻ പറഞ്ഞു. നിരവധി ആളുകൾ ഇനിയും കോൺഗ്രസിലേക്ക് വരുമെന്നും ചെറിയ പരിഭവങ്ങളുടെ പേരിൽ മാറി നിൽക്കുന്നവരെ എത്രയും പെട്ടെന്ന് കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
Post Your Comments