CinemaLatest NewsNewsEntertainment

പൃഥ്വിരാജിന്റെ ഭ്രമത്തെ പുകഴ്ത്തിയ ഭരദ്വാജ് രംഗന് സൂര്യയുടെ ജയ് ഭീം ‘അത്ര പോരാ’ന്ന് അഭിപ്രായം: ട്രോളി സോഷ്യൽ മീഡിയ

ആദിവാസി വിഭാഗമായ ഇരുള സമുദായത്തിന്റെയും അവർക്ക് വേണ്ടി പോരാടിയ അഭിഭാഷകന്റെയും കഥ പറയുന്ന ‘ജയ് ഭീം’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തെ വിമർശിച്ച് ഫിലിം കമ്പാനിയന്‍ യൂട്യൂബ് ചാനലില്‍ നിരൂപകന്‍ ഭരദ്വാജ് രംഗന്‍. സിനിമയെ കുറിച്ച് ഇദ്ദേഹം നടത്തിയ പരാമർശങ്ങളെ തുടർന്ന് ഭരദ്വാജ് രംഗനെ ട്രോളി സോഷ്യൽ മീഡിയ. ദളിത് രാഷ്ട്രീയം പറയുന്ന സിനിമയെ ഭരദ്വാജ് രംഗന്‍ പരിഹസിച്ചെന്നാണ് വിമര്‍ശനം.

Also Read:യുഎഇ ദേശീയ, സ്മാരക ദിനാചരണം: കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു, പിസിആർ പരിശോധനാ ഫലം നിർബന്ധം

ആദിവാസികളെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും സിനിമ ചെയ്താല്‍ അത് എല്ലായ്പ്പോഴും നല്ല സിനിമയാകില്ലെന്നാണ് ഭരദ്വാജ് രംഗന്‍ അഭിപ്രായപ്പെട്ടത്. ഇതാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. ചിത്രത്തിലെ മികച്ച പ്രകടനം കാഴ്ച വെച്ച നടന്‍ മണികണ്ഠന്‍, ലിജോ മോള്‍ എന്നിവരുടെ അഭിനയത്തേയും ഇയാൾ പുകഴ്ത്തിയില്ല. സൂര്യയുടെ കഥാപാത്രത്തിനും മികച്ച രീതിയില്‍ പ്രകടനം കാഴ്ച്ചവെക്കാനായില്ലെന്ന് ഭരദ്വാജ് രംഗന്‍ പറയുന്നു. അത്ര പോരാ എന്ന അഭിപ്രായമാണ് ഇയാൾക്കുള്ളത്.

അന്ധാദുന്‍ റീമേക്കായ ഭ്രമം റിവ്യൂവില്‍ മംമ്തയുടെ പ്രകടനത്തെ പരാമര്‍ശിച്ചപ്പോള്‍ ഒറിജിനല്‍ പതിപ്പിലെ താബുവിനെ മറന്നുപോകുന്ന പെര്‍ഫോര്‍മന്‍സ് എന്ന് പുകഴ്ത്തിയ ഭരദ്വാജ് രംഗനിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കുന്നുള്ളു എന്നാണു ഉയരുന്ന പരിഹാസം.വിജയ് ചിത്രം ബിഗിലും, മൂക്കുത്തി അമ്മനും മികച്ചതെന്ന് പറയുന്ന ഭരദ്വാജ് രംഗന്‍ ജയ് ഭീം പോലൊരു മികച്ച ചിത്രത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണ് ചിലര്‍ കമന്റില്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button