Latest NewsKeralaNews

ഏഷ്യാനെറ്റിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി: ചാനൽ റേറ്റിംഗില്‍ കുത്തനെ താഴേക്ക് പതിച്ചു

ചാനല്‍ റേറ്റിങ്ങില്‍ കുത്തനെ താഴേക്ക് വീണ് ഏഷ്യാനെറ്റ്. എട്ടാം ആഴ്ചയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏഷ്യാനെറ്റിന് ലഭിച്ചത്. പാക്കേജ് രൂപ കൂട്ടിയതിനാല്‍ കേബിള്‍ ടി.വി സംഘടനകള്‍ കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റും സീ കേരളവും നല്‍കുന്നത് ഒഴിവാക്കിയിരുന്നു. കേബിളുകളില്‍ നിന്നും നീക്കിയതോടെ സീരിയല്‍ പ്രേക്ഷകര്‍ കുറഞ്ഞതാണ് ഏഷ്യാനെറ്റിനും സീ കേരളത്തിനും തിരിച്ചടിയായത്.

സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ കീഴില്‍ വരുന്ന ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളും സീ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള ചാനലുകളും കേരള വിഷന്‍ കേബിള്‍, ഡന്‍ കേബിള്‍ എന്നിവിടങ്ങളില്‍ ലഭ്യമല്ലായിരുന്നു. ഇത് ഏഷ്യാനെറ്റിനും, സീ കേരളത്തിനും തിരിച്ചടി ആവുകയായിരുന്നു. ഇത്തവണത്തെ റിപ്പോർട്ട് വരുമ്പോൾ കൈരളി ടി.വി ഏറെ മുന്നിലാണ്. കൈരളി ടിവിയ്ക്കും വളരെ താഴെയാണ് സീ കേരളത്തിന്റെ് നിലവിലെ സ്ഥാനം.

ഏഴാം ആഴ്ചയില്‍ 676 പോയിന്റ് റേറ്റിങ്ങ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് എട്ടാം ആഴ്ചയില്‍ എത്തിയപ്പോള്‍ 369ലേക്കാണ് കൂപ്പുകുത്തിയത്. പുതിയ റേറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ കുതിപ്പ് നടത്തിയത് 310 പോയിന്റോടെ മഴവില്‍ മനോരമയും 268 പോയിന്റുമായി ഫ്‌ളവേഴ്‌സ് ടിവിയുമാണ്. സൂര്യ ടിവി 34 പോയിന്റുകള്‍ ഉയര്‍ത്തി 205ല്‍ എത്തിയിട്ടുണ്ട്. ഏഴാം ആഴ്ചയില്‍ 127 പോയിന്റ് മാത്രം ഉണ്ടായിരുന്ന കൈരളി എട്ടാം ആഴ്ചയില്‍ നില മെച്ചപ്പെടുത്തി 160ലേക്ക് എത്തിയിട്ടുണ്ട്. പുതിയ റേറ്റിങ്ങില്‍ സീ കേരളമാണ് ഏറ്റവും പിന്നില്‍. 109 പോയിന്റുകള്‍ നേടാനെ ചാനലിന് കഴിഞ്ഞിട്ടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button