Latest NewsNewsIndia

‘സിദ്ധുവിനെ അധ്യക്ഷനാക്കിയതില്‍ ഖേദിക്കും: ഇമ്രാന്‍ഖാനെ പരസ്യമായി ആലിംഗനം ചെയ്ത സിദ്ധു പാക്ക് അനുയായി’

അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്

അമൃത്സര്‍: നവ്‌ജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടി ഖേദിക്കേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ആര്‍മി ചീഫ് ഗെന്‍ ബജ് വയെയും കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ പരസ്യമായി ആലിംഗനം ചെയ്തയാളാണ് സിദ്ധുവെന്ന് അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിക്ക് ഓദ്യോഗികമായയി അയച്ച രാജി കത്തിലാണ് അദ്ദേഹം സിദ്ധുവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Read Also : ജമ്മുകാശ്മീരില്‍ ഭീകരനെ പിടികൂടി സൈന്യം: ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു

തന്റെയും പഞ്ചാബിലെ ഭൂരിഭാഗം എംപിമാരുടെയും നിര്‍ദ്ദേശം മാനിക്കാതെയാണ് പാക് അനുയായിയായ സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതെന്നും അദ്ദേഹം രാജി കത്തില്‍ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഔദ്യോഗികമായി രാജി കത്ത് നല്‍കിയത്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന തന്റെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നടത്തിയിരുന്നു. തന്റെ പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അമരീന്ദര്‍ പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ധുമായി ഉണ്ടായിരുന്ന അധികാര വടംവലിക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ധു വന്നതോടെയാണ് അമരീന്ദറിനെതിരെയുള്ള നീക്കം ശക്തിപ്പെട്ടത്. താന്‍ പാര്‍ട്ടിയില്‍ മൂന്നാം തവണയും അപമാനിക്കപ്പെട്ടെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button