Latest NewsNewsInternational

ചൈനയിലെ 87 ശതമാനം യുവാക്കളും കടക്കെണിയിൽ: റിപ്പോർട്ട് പുറത്ത്

തായ്പേ: ചൈനയിലെ എൺപത്തിയേഴ് ശതമാനം യുവാക്കളും കടക്കെണിയിലെന്ന് റിപ്പോർട്ട്. തായ്പേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 18 വയസ്സിനും 32 വയസ്സിനും ഇടയിൽ പ്രായമുള്ള ഭൂരിപക്ഷം യുവാക്കളും സാധനം വാങ്ങിയ ശേഷം തവണകളായി പണമടയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Also Read:കൊവിഡ്; യു എ ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ മാത്രം: ഇന്ന് 79 പേർക്ക് രോഗബാധ

തങ്ങൾക്ക് അടയ്ക്കാൻ പറ്റാവുന്നതിലും അധികം തുകയുടെ ബാദ്ധ്യതയാണ് ഇവർ വരുത്തി വെക്കുന്നത്. ഷൂസുകൾ, വാഷിംഗ് മെഷീനുകൾ, തുടങ്ങി ഭൂമി വരെ ഇവർ ഇത്തരത്തിൽ വാങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നു. തൊണ്ണൂറുകളിൽ ജനിച്ചവരാണ് കൂടുതലും കടം വാങ്ങാൻ ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇ കൊമേഴ്സ് സ്ഥാപനങ്ങൾ വഴിയും ഓൺലൈൻ സൈറ്റുകൾ വഴിയുമാണ് ഇവർ കടം വാങ്ങുന്നത്. ഇ- കൊമേഴ്സ് സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം മുൻവർഷങ്ങളിലേതിനേക്കാൾ ഇരുന്നൂറ് ശതമാനം അധികം സാധനങ്ങളാണ് യുവാക്കൾ തെരഞ്ഞതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button