Latest NewsKeralaNewsIndia

‘എന്റെ മകളെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു, അവൾ ഒരു തെറ്റും ചെയ്തിട്ടില്ല’: സ്വപ്ന സുരേഷിന്റെ അമ്മ പറയുന്നു

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വപ്നയുടെ ജാമ്യത്തിൽ പ്രതികരിച്ച് അമ്മ. സ്വപ്ന തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മാതാവ് പ്രതികരിച്ചു. സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കൂടെ നിന്നവരോടും കാലുവാരിയവരോടും നന്ദി ഉണ്ടെന്നും ഇവർ വ്യക്തമാക്കി.

സ്വപ്ന സുരേഷിനെ കൂടാതെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു. ആയതിനാൽ സ്വാപ്നയ്ക്ക് ഉടൻ പുറത്തിറങ്ങാൻ സാധിക്കും. കേസിലെ കൂട്ട് പ്രതിയായ സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചിരുന്നു. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിന്ന് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികൾ ഹർജിയിൽ വാദിച്ചിരുന്നു. അതേസമയം പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കിയെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതികൾ ഒരു വർഷത്തിൽ ഏറെയായി ജയിലിൽ കഴിയുന്നു എന്നതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും പ്രതികൾ പുറത്തിറങ്ങുന്നത് കേസിനെ ദുർബലപ്പെടുത്താൻ സാധ്യത ഇല്ലെന്നും പ്രതികൾ വാദിച്ചു. ഇതുപരിഗണിച്ചാണ്‌ ജാമ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button