KeralaLatest NewsNews

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റും: മന്ത്രി ജിആര്‍ അനില്‍

ഗോഡൗണുകളില്‍ നിന്ന് റേഷന്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിംഗ് നടപ്പിലാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. തിരുവനന്തപുരത്ത് പൊതു വിതരണ വകുപ്പ് പുതുതായി തയ്യാറാക്കിയ എടിഎം കാര്‍ഡ് രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷന്‍ കടകള്‍ വഴി കൂടുതല്‍ പലവ്യഞ്ജനങ്ങളും മറ്റ് ഉല്പന്നങ്ങളും വിതരണം ചെയ്ത് കൂടുതല്‍ ജനോപകാര പ്രദമാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. എന്‍എഫ്എസ്എ ഗോഡൗണുകളെ ആധുനിക വല്‍ക്കരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി ഗോഡൗണുകളില്‍ നിന്ന് റേഷന്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിംഗ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ കാര്യാലയങ്ങളിലും ഈ ഓഫീസ് പദ്ധതി 2022 ജനുവരിയോടുകൂടി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button