KeralaNattuvarthaLatest NewsNewsIndia

ജയിച്ചാൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം, മുസ്‌ലീങ്ങൾക്ക് അജ്മീർ, ക്രിസ്ത്യാനികൾക്ക് വേളാങ്കണ്ണി: കെജ്​രിവാള്‍

രാമഭഗവാനെ ദര്‍ശിച്ചതിന്​ ശേഷം ലഭിച്ച സംതൃപ്​തി എല്ലാവരും അനുഭവിക്കേണ്ടതാണ്

മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വാസി വോട്ടുകൾ നേടാൻ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്​മി പാര്‍ട്ടി നേതാവുമായ അരവിന്ദ്​ കെജ്​രിവാള്‍. ആം ആദ്മി അധികാരത്തിൽ വന്നാൽ ഹിന്ദുക്കള്‍ക്ക്​ അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണിയിലേക്കും സൗജന്യ തീര്‍ഥാടനമാണ്​ കെജ്​രിവാളിന്റെ വാഗ്​ദാനം.

Also Read:ബാഴ്സയ്ക്ക് കണ്ടകശ്ശനി, നഷ്ടപരിഹാരം ലഭിച്ചാൽ സാവിയെ വിട്ട് തരാമെന്ന് അൽ സാദ് ഫുട്ബോൾ ക്ലബ്

‘ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലേക്ക്​ സൗജന്യ തീര്‍ഥാടനം അനുവദിക്കുകയും ശ്രീരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണി സൗജന്യ തീര്‍ഥാടനം ഒരുക്കും. മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും സൗജന്യ തീര്‍ഥാടന സൗകര്യമൊരുക്കും’, കെജ്​രിവാള്‍ പറഞ്ഞു.

‘ഗോവയില്‍ നിരവധി​ പേര്‍ ഷിര്‍ദിയില്‍ വിശ്വാസിക്കുന്നവരാണെന്ന്​ പറഞ്ഞിരുന്നു. അവര്‍ക്കായി ​സായ്​ ബാബയുടെ ഷിര്‍ദിയിലേക്ക് സൗജന്യ തീര്‍ഥാടനം ഉറപ്പാക്കും. കുറച്ചുവര്‍ഷങ്ങള്‍ക്ക്​ മുൻപ് ഡല്‍ഹി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ 35,000 ത്തോളം പേര്‍ക്ക്​ അതിന്റെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്’, കെജ്​രിവാള്‍ വ്യക്തമാക്കി.

‘അടുത്തിടെ ഞാൻ അയോധ്യയും രാമക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ രാമഭഗവാനെ ദര്‍ശിച്ചതിന്​ ശേഷം ലഭിച്ച സംതൃപ്​തി എല്ലാവരും അനുഭവിക്കേണ്ടതാണ്’, കെജ്​രിവാള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button