കൊച്ചി: ദേശീയപാതയിൽ വഴിമുടക്കി പ്രതിഷേധപരിപാടി നടത്തിയ സംഭവത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയായ കേസില്‍ വിജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. വിപി സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ എറണാകുളം മേയർ ടോണി ചമ്മിണി, ഡോമിനിക് പ്രസന്റേഷന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ചതും മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ടോണി ചമ്മിണി ഉൾപ്പെടെയുള്ള ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് നേതാക്കൾ ജോജുവിനെ കാറിന്റെ ഡോര്‍ വലിച്ചു തുറന്ന് ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു.
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി,നടന്‍ ജോജുവിനെതിരെ വനിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ തെളിവില്ല
കണ്ടാലറിയാവുന്ന ഒരാള്‍ ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചു പൊട്ടിച്ചതായും വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്വകാര്യ സ്വത്ത് നശിപ്പിച്ചാലും പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കേസെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
Post Your Comments