KeralaLatest NewsNews

പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത് നാണംകെട്ട പരിപാടിയാണ്,എന്ത് വിലകൊടുത്തും ബിഷപ്പിനെ സംരക്ഷിക്കും: പിസി ജോർജ്

സത്യസന്ധമായി അഭിപ്രായം പറഞ്ഞ പിതാവിനെ അപമാനിക്കാന്‍ ഏത് റാസ്‌ക്കല്‍ ഇടപെട്ടാലും അതിശക്തമായി ഞങ്ങള്‍ നേരിടും

കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി പിസി ജോർജ്. സത്യസന്ധമായി അഭിപ്രായം പറഞ്ഞ പിതാവിനെ അപമാനിക്കാന്‍ ഏത് റാസ്‌ക്കല്‍ ഇടപെട്ടാലും അതിശക്തമായി ഞങ്ങള്‍ നേരിടുമെന്നും പിസി ജോർജ് പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിസി ജോർജ് ഇക്കാര്യം പറഞ്ഞത്.

ബിഷപ്പിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കും. ആത്മീയ നേതാവ് നൽകിയ ഉപദേശത്തിന് കേസെടുക്കുന്നത് ശരില്ലെന്നും പിസി ജോർജ് പറഞ്ഞു. ‘സത്യസന്ധമായി അഭിപ്രായം പറഞ്ഞ പിതാവിനെ അപമാനിക്കാന്‍ ഏത് റാസ്‌ക്കല്‍ ഇടപെട്ടാലും അതിശക്തമായി ഞങ്ങള്‍ നേരിടും. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. കാണിച്ചു തരാം. വെയ്റ്റ് ആന്റ് സീ. പാലാ ബിഷപ്പിന് വേണ്ടി എന്തും ചെയ്യും. ഞാന്‍ നോക്കട്ടെ. തീര്‍ച്ചയായിട്ടും ചെറുതായിട്ട് ഞങ്ങളതിനെ കാണുകയില്ല’- പിസി ജോർജ് പറഞ്ഞു.

Read Also  :  205 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 3​ പേ​ര്‍ പി​ടി​യി​ല്‍: ആ​ദ്യം പി​ടി​യി​ലാ​യ​ത്​ ലോ​റി​ക്ക് എ​സ്കോ​ര്‍​ട്ട് വ​ന്ന​വ​ര്‍

പാലാ രൂപത എന്ന് പറയുന്നത് കത്തോലിക്കര്‍ ഏറ്റവുമധികമുള്ള പ്രദേശമാണ്. അവരെ പിതാവെന്ന് വിളിക്കുന്നത് ആത്മീയമായ സ്ഥാനം നല്‍കിയതിനാലാണ്. ആ പിതാവ് നല്‍കിയ ഉപദേശം കേസാക്കുന്നത് നാണംകെട്ട പരിപാടിയാണെന്നും പിസി ജോർജ് പറഞ്ഞു. ഏത് വൃത്തികെട്ടവനാണ് ഇതിനൊക്കെ ഇറങ്ങുന്നതെന്ന് തനിക്കറിയില്ല. ലവ് ജിഹാദും നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ഒരാഴ്ച്ചക്കകം മുഖ്യമന്ത്രിക്ക് ഇതിന്റെ വിശദാംശങ്ങൾ നൽകും. അപ്പോള്‍ മുഖ്യമന്ത്രിക്ക് അത് മനസ്സിലായിക്കോളുമെന്നും പിസി ജോർജ് വ്യക്തമാക്കി.

പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കുറുവിലങ്ങാട് പൊലീസ് ആണ് ബിഷപ്പിനെതിരെ കേസ് എടുത്തതിരിക്കുന്നത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button