ലണ്ടന്‍: ഐക്യരാഷ്ട്ര സഭയുടെ കോപ്-26 ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭയുടെ കോപ്-26 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി പ്രത്യേക വിമാനത്തില്‍ യുകെയിലെ ഗ്ലാസ്ഗോവിലെത്തിയത്. ബ്രിട്ടണിലെ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നല്‍കിയിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി നെഫ്താലി ബെനറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കുന്നതിന് വേണ്ടിയുള്ള ആലോചനകളാണ് നടന്നത്. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബ, യുക്രെയിന്‍ പ്രസിഡന്റ് വോളോഡൈമിര്‍ സെലന്‍സ്‌കി എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
Post Your Comments