യുഎസ്: പേര് മാറ്റത്തിന് പിറകെ വിവാദങ്ങളിലകപ്പെട്ട് മാർക്ക് സുക്കർ ബർഗ്. മെറ്റ എന്ന പുതിയ പേരിന് സുക്കർ ബർഗ് നൽകിയ ലോഗോ മറ്റൊരു ജർമ്മൻ കമ്പനിയുടേതാണെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ജര്‍മന്‍ മൈഗ്രേന്‍ ആപ്പായ ‘എം സെന്‍സ് മൈഗ്രേന്‍’ എന്നതിന്‍റെ ലോഗോക്ക് സമാനമാണ് മെറ്റ ലോഗോ.
Also Read:ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ഇനി മൈക്രോസോഫ്റ്റിന് സ്വന്തം
ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സ്റ്റാര്‍ട്ട് അപ്പാണ് എം സെന്‍സ് മൈഗ്രേന്‍. തലവേദന, മൈഗ്രേന്‍ തുടങ്ങിയവകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. 2016ലാണ് എം സെന്‍സിന്റെ രൂപീകരണം.
‘ഞങ്ങളുടെ മൈഗ്രേന്‍ ആപ്പില്‍നിന്ന് ഫേസ്ബുക്ക് പ്രചോദനം ഉള്‍ക്കൊണ്ട് ലോഗോ നിര്‍മിച്ചതില്‍ അഭിമാനംകൊള്ളുന്നു. ഒരുപക്ഷേ അവര്‍ ഞങ്ങളുടെ ഡേറ്റ സ്വകാര്യത നടപടിക്രമങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടേക്കാം’, എം സെന്‍സ് ട്വീറ്റ് ചെയ്തു.
Post Your Comments