Latest NewsNewsIndia

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത്ത് പവാറിന്‍റെ 1400 കോടിയുടെ ബിനാമി സ്വത്തുകൾ കണ്ടുകെട്ടി

സ്വത്തുകൾ നിയമപരമായി വാങ്ങിയതാണെന്നും സാമ്പാദിച്ചാതാണെന്നും തെളിയിക്കാൻ അജിത് പവാറിന് മൂന്ന് മാസത്തെ സാവകാശം വകുപ്പ് നൽകിയിട്ടുണ്ട്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത്ത് പവാറിന്‍റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബിനാമി സ്വത്തുക്കൾ കണ്ടെത്തിയത്.

Also Read:  ദത്ത് വിവാദം :അനുപമയുടെ ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല   വകുപ്പിന്‍റെ ബിനാമി പ്രോപ്പർട്ടി വിങ്ങിന്‍റേതാണ് നടപടി. സ്വത്തുക്കൾ താൽക്കാലികമായാണ് കണ്ടുകെട്ടിയത്. സ്വത്തുകൾ നിയമപരമായി വാങ്ങിയതാണെന്നും സാമ്പാദിച്ചാതാണെന്നും തെളിയിക്കാൻ അജിത് പവാറിന് മൂന്ന് മാസത്തെ സാവകാശം വകുപ്പ് നൽകിയിട്ടുണ്ട്.

പവാറിന്റെ ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടുകെട്ടിയിരുന്നു. ദക്ഷിണ ഡൽഹിയിൽ 20 കോടി വിലമതിക്കുന്ന ഫ്ലാറ്റ്, മുംബൈ നിർമ്മൽ ഹൗസിലുള്ള 25 കോടി വിലമതിക്കുന്ന മകൻ പാർത്ഥ പവാറിന്‍റെ ഓഫിസ്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിൽ 250 കോടിയുടെ റിസോർട്ട്, 27 ഇടങ്ങളിൽ 500 കോടിയോളം വിലമതിക്കുന്ന ഭൂമി എന്നിവയാണ് താൽക്കാലികമായി കണ്ടുകെട്ടിയത്. നിയമനടപടികൾ ഉടൻ പൂർത്തിയാകുമെന്ന് വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button