ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (LDC), കുക്ക്, കാര്‍പെന്റര്‍, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍, ഫയര്‍മാന്‍ & മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 83 ഒഴിവുകളാണ് ഉള്ളത്. 18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളർക്ക് ജോലിയ്ക്കായി അപേക്ഷിക്കാം.
എഴുത്തുപരീക്ഷ / നൈപുണ്യ / പ്രാക്ടിക്കല്‍ / ഫിസിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക. 10/12 ക്ലാസ് പാസായവർക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 28 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://drive.google.com/file/d/1IYoZ_gBnvbb1qdrz7C0q5LKZ0Qc3LuEC/view എന്ന ഔദ്യോഗിക അറിയിപ്പ് കാണുക.
അപേക്ഷാ ഫോറം ലഭിക്കാന്‍ https://drive.google.com/file/d/1rg3mZOB51v4kzniu5LIfAgXfxGGXTmr3/view ഈ ലിങ്കില്‍ പോകുക.
അപേക്ഷ സമര്‍പ്പിക്കേണ്ട നടപടിക്രമം ഇങ്ങനെ :
ഓഫ്‌ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഔദ്യോഗിക വെബ്സൈറ്റില്‍ https://indianairforce.nic.in/ പരസ്യം കണ്ടെത്തുക
തെറ്റുകള്‍ കൂടാതെ അപേക്ഷ പൂരിപ്പിക്കുക
എല്ലാത്തരം രേഖകളും അറ്റാച്ചുചെയ്യുക
നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക
Post Your Comments