ThiruvananthapuramLatest NewsKeralaNews

പരീക്ഷാഭവനില്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി: പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വി ശിവന്‍കുട്ടി

മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനില്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികളെ കുറിച്ച് വ്യക്തമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം പരീക്ഷാഭവനില്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഭവനില്‍ വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും വേണ്ട വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും റിസപ്ഷനില്‍ ഫോണെടുക്കാറില്ലെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

Read Also : സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റും: മന്ത്രി ജിആര്‍ അനില്‍

പരീക്ഷാഭവനില്‍ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് കയറിച്ചെന്ന് ജീവനക്കാരനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനില്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികളെ കുറിച്ച് വ്യക്തമാക്കി.

അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ എടുക്കുന്നതിന് കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടി വന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button