![](/wp-content/uploads/2021/11/covidm.jpg)
ദില്ലി: മൂന്നാം തരംഗമെന്ന ഭീഷണി മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍
ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനേഷന്‍ ശക്തമാക്കി. എല്ലാ സംസ്ഥാനങ്ങളോടും വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 78 ശതമാനത്തോളം പേര്‍ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. അതേസമയം യോഗ്യതയുള്ള വിഭാഗങ്ങളില്‍ 35 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
Also Read : ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം നിങ്ങൾ കമ്പനികള്‍ക്ക് കൊടുത്തിട്ട് ഇപ്പോള്‍ പ്രഹസനം’ കോണ്‍ഗ്രസിനെതിരെ ജിയോ ബേബിദീപാവലി ആഘോഷങ്ങള്‍ അടക്കം മുന്നില്‍ നിൽക്കെ ഇന്ത്യക്ക് ആശങ്കകളുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത്തിലെ വീഴ്ച അതി ശക്തമായ മൂന്നാം തരംഗത്തിന് വഴിവെച്ചേക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. മൂന്നാം തരംഗം വന്നാല്‍ ഇന്ത്യയുടെ ആരോഗ്യ മേഖല വീണ്ടും പ്രതിസന്ധിയിലാവാനുള്ള സാധ്യത കൂടുതലാണെന്നും ജനത്തിരക്ക് നിയന്ത്രിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൊവിഡിനെ പൂര്‍ണമായി കീഴടക്കുക എന്ന ദൗത്യത്തിലേക്ക് ഇന്ത്യ അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
Post Your Comments