ഗ്ലാസ്ഗോ: സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ലോകനേതാക്കളും പരിസ്ഥിതി വിദഗ്ധരും കാലാവസ്ഥാ ശാസ്ത്രജ്ഞരും വാചാലരാകുന്നതിനിടയിലെ ബൈഡന്റെ ഉറക്കം ചർച്ചയാവുകയാണ്.
Biden appears to fall asleep during COP26 opening speeches pic.twitter.com/az8NZTWanI
— Zach Purser Brown (@zachjourno) November 1, 2021
ഏകദേശം ഇരുപത്തിരണ്ട് സെക്കൻഡോളം കണ്ണടച്ച് മയങ്ങിയ ബൈഡനെ ഒരു സഹായി വന്ന് വിളിച്ചുണർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. അതിന് മുൻപും ബൈഡൻ ഉറക്കം തൂങ്ങിയെങ്കിലും നേരത്തെ കണ്ണ് സ്വയം തുറന്നിരുന്നു.
Read Also:ചൈനയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണങ്ങൾ കർശനമാക്കും
കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യോദ്പാദനത്തെയും നമ്മുടെ നിലനിൽപ്പിനെയും ബാധിച്ചുവെന്ന് ഒരു പ്രതിനിധി പ്രസംഗിക്കുന്നതിനിടെയായിരുന്നു ബൈഡന്റെ മയക്കം. വാഷിംഗ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തകൻ സാക്ക് ബ്രൗൺ ട്വീറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്.
എഴുപത്തിയെട്ടുകാരനായ ജോ ബൈഡൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. തുടർച്ചയായി സംഭവിക്കുന്ന ഇത്തരം അബദ്ധങ്ങളും മാധ്യമങ്ങളോട് കാണിക്കുന്ന അകൽച്ചയും ബൈഡനെതിരെ ആയുധമാക്കുകയാണ് വിമർശകർ.
Post Your Comments