മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയിലിലായിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആര്യന്റെ സഹതടവുകാരനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാളായിരുന്നു ശ്രാവണ്‍ നാടാര്‍ എന്ന എന്ന 44 കാരന്‍. ജയിലില്‍ താനും ആര്യനും ഒരേ ബാരക്കിലായിരുന്നെന്നും ആര്യന്‍ ജയിലില്‍ വെച്ച് തന്നോട് സംസാരിച്ചിട്ടുണ്ടെന്നും ശ്രാവണ്‍ അവകാശപ്പെട്ടിരുന്നു. ആര്യനെക്കുറിച്ചുള്ള ചില കഥകളും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മോഷണക്കേസില്‍ പിടിലായാണ് തമിഴ്‌നാട്ടുകാരനായ ശ്രാവണ്‍ ആര്യനുള്ള ആര്‍തര്‍ റോഡ് ജയിലിടയ്ക്കപ്പെടുന്നത്. 10 ദിവസത്തിനു ശേഷം ഇയാള്‍ക്ക് ജാമ്യം കിട്ടി പുറത്തിറങ്ങി. ആര്യന് ജാമ്യം ലഭിക്കുന്നതിന് മുമ്പേ ശ്രാവണിന് ജാമ്യം ലഭിച്ചിരുന്നു. ആര്യന്റെ ജാമ്യപേക്ഷ പരിഗണിക്കവെ ഇയാള്‍ കോടതി പരിസരത്തെത്തി. ഇതിനിടെ താന്‍ ആര്യന്റെ സഹതടവുകരനാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്യന്റെ ജയിലിലെ പെരുമാറ്റം, ആര്യന്‍ അവിടെ എന്തു ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെ പറ്റി ശ്രാവണ്‍ മാധ്യമങ്ങളോട് സംസാരിച്ചു.
ആര്യന്റെ മുടി ജയിലില്‍ വെച്ച് താന്‍ വെട്ടിക്കൊടുത്തിട്ടുണ്ടെന്നും ഒരിക്കല്‍ ആര്യന്‍ ജയിലില്‍ വെച്ച് കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശ്രാവണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രശസ്തിക്കു വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് ശ്രാവണിന് തിരിച്ചടിയായി. മറ്റൊരു കേസില്‍ ശ്രാവണിനെ തേടിക്കൊണ്ടിരുന്ന പൊലീസ് ഇയാളുടെ അഭിമുഖം കാണുകയും ഇയാളെ് അറസ്റ്റ് ചെയ്യുകയും ചെയ്തു.താന്‍ പുറത്തിറങ്ങിയപ്പോള്‍ ഷാരൂഖ് ഖാനെ കണ്ട് ജയിലിനകത്തേക്ക് പണം അയക്കാന്‍ ആര്യന്‍ പറഞ്ഞു. ഇതനനുസരിച്ച് ഷാരൂഖിന്റെ വസതിയായ മന്നത്തിലേക്ക് പോയെങ്കിലും സെക്യൂരിറ്റിക്കാര്‍ കടത്തിവിട്ടില്ലെന്നും ശ്രാവണ്‍ പറഞ്ഞു.
ശ്രാവണിന്റെ അഭിമുഖം നിരവധി ചാനലുകളില്‍ വരികയും ചെയ്തു. ആര്യനും ശ്രാവണും ജയിലില്‍ ഒരേ ബാരക്കിലാണ് കഴിഞ്ഞതെന്ന് ആര്‍തര്‍ റോഡ് ജയില്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പണമയക്കാന്‍ ശ്രാവണിനെ ആര്യന്‍ അയച്ചു എന്ന വാദം വിശ്വാസ യോഗ്യമല്ലെന്ന് ഇദ്ദേഹം പറയുന്നു. മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ പണം തട്ടാന്‍ നടത്തിയ ശ്രമമായിരിക്കാമെന്നും പൊലീസ് പറയുന്നു.ആര്‍തര്‍ റോഡ് ജയിലിലായ കേസിനു പുറമെ ജുഹു പൊലീസ് സറ്റേഷനിലും ഇയാള്‍ക്കെതിരെ മൂന്ന് മോഷണക്കേസുകള്‍ ഉണ്ട്.
ജുഹുവിലെ ഒരു വീട്ടില്‍ നിന്നും എട്ട് ലക്ഷം രൂപ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഫെബ്രുവരി മുതല്‍ പൊലീസ് ഇയാളെ തേടുകയായിരുന്നു . എട്ട് മാസമായി ജുഹു പൊലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടയിലാണ് ആര്യന്റെ കഥകളുമായി ചാനലുകളില്‍ ഇയാളെ കാണുന്നത്. ഇതോടെ ശ്രാവണിനെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
Post Your Comments