ന്യൂഡൽഹി: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്നാണ് പാർട്ടിയുടെ പേരെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു. പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ പാർട്ടിയുടെ പേര് പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. ദീപാവലിക്ക് മുമ്പേ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ പാർട്ടി ബിജെപിയുമായി ഈ മാസം സഖ്യം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കർഷക സമരത്തിന് പരിഹാരമുണ്ടാക്കിയാൽ ബിജെപിയുമായി സഹകരിക്കുമെന്ന് അമരീന്ദർ സിംഗ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധിയോടെ തീരുമാനിച്ചിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു.
സെപ്‌തംബര്‍ 18ന് പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. സിദ്ദുവിനെ സ്ഥിരതയില്ലാത്തയാളാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിദ്ദു പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ അമരീന്ദര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു.
Post Your Comments