ErnakulamNattuvarthaLatest NewsKeralaNews

നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവം: കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടെ നടൻ ജോജുവിന്റെ കാറിന്റെ ചില്ല് തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മരട് സ്വദേശിയായ ജോസഫിനെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.സമരത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് ജോജു യാത്ര ചെയ്ത ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് കോൺഗ്രസുകാർ അടിച്ചുതകർക്കുകയായിരുന്നു.

തുടർന്ന് ജോജുവിന്റെ പരാതിയെ തുടർന്ന് മുൻ മേയർ ടോണി ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പോലീസ് എഫ് ഐ ആറിലുള്ളത്. കാറിന്റെ ചില്ല് അടിച്ച് തകർക്കുന്നതിനിടെ പ്രതിയുടെ വലതു കൈയ്ക്ക് പരിക്കേറ്റിരുന്നുവെങ്കിലും ഇയാൾ ആശുപത്രിയിൽ ചികിത്സ തേടാതെ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണത്തിനായി ഇയാളുടെ രക്ത സാമ്പിൾ പോലീസ് ശേഖരിച്ചു.

അതേസമയം, സ്ത്രീകളെ അസഭ്യം പറഞ്ഞതായും കയ്യേറ്റം ചെയ്തതായും ജോജു ജോർജിനെതിരായ കോൺഗ്രസിന്റെ പരാതിയിൽ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button