Latest NewsKeralaNewsCrime

പതിനാറുകാരിയെ പീഡിപ്പിച്ച കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനം: സിപിഎം പ്രവർത്തകർക്കെതിരെ പരാതിയുമായി പിതാവ്

സിപിഎം പശുമല ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം

ഇടുക്കി : പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച് നഗ്ന ചിത്രം പകർത്തിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പിതാവിനെ മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സിപിഎം പ്രവർത്തകർ സംഘം ചേർന്ന് പിതാവിനെ ആക്രമിക്കുകയായിരുന്നു. സിപിഎം പശുമല ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പിതാവിനെ വളിച്ചുവരുത്തി വെള്ളപേപ്പറിൽ ഒപ്പിടാൻ നിർദ്ദേശിക്കുകയായിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സംഘം ഇതിന് വിസമ്മതിച്ചതോടെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

Read Also  :  ബാഴ്സയ്ക്ക് കണ്ടകശ്ശനി, നഷ്ടപരിഹാരം ലഭിച്ചാൽ സാവിയെ വിട്ട് തരാമെന്ന് അൽ സാദ് ഫുട്ബോൾ ക്ലബ്

പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രദേശവാസിയായ ഷിബുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ആറ് മാസം മുൻപ് നടന്ന കേസിൽ ഒക്ടോബർ 19നാണ് ചൈൽഡ് ലൈന്റെ നിർദ്ദേശപ്രകാരം വണ്ടിപ്പെരിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രതി ഇപ്പോൾ പീരുമേട് സബ്ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button