തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായതോടെ അടച്ചിട്ട തിയറ്ററുകൾ വീണ്ടും തുറന്നു തുടങ്ങി. തിയറ്റര്‍ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരയ്ക്കാർ. ഈ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന വാർത്ത വന്നതിനു പിന്നാലെ വിമർശനങ്ങളും ഉയരുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടൻ വിനായകന്റെ പ്രതികരണമാണ്. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ പരോക്ഷ വിമർശനം ഉയർത്തുകയാണ് താരം.
ആശങ്കപ്പെടേണ്ട ഇവന്മാര് ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നായിരുന്നു ഫേസ്ബുക്കിൽ വിനായകൻ കുറിച്ചത്. മരയ്ക്കാര്‍ വിഷയം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് താരത്തിന് നേരെ വിമർശനവുമായി എത്തുകയാണ് ചിലർ.
‘പല്ലുതേക്കാതെ കുളിക്കാതെ നടന്നവനെയൊക്കെ സിനിമയില്‍ അഭിനയിപ്പിച്ചവര്‍ക്ക് തന്നെയിട്ടു പണിയുകയാണ്’ എന്ന കമന്റുമായി ചിലര്‍ എത്തി. കൂടാതെ ‘കൂട്ടിയിട്ടു കത്തിച്ചതാണോ’ എന്ന കമന്റും വിനായകനെതിരെ വന്നു.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് തിയറ്റുകള്‍ തുറക്കാനിരിക്കെ തരംഗമുണ്ടാക്കാന്‍ മരക്കാര്‍ എത്തുമെന്നായിരുന്നു ആദ്യം നൽകിയിരുന്ന സൂചന. എന്നാൽ ഇതിൽ നിന്നും നിർമ്മാതാവ് പിന്മാറിയ സാഹചര്യത്തിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ആന്റണി പെരുമ്പാവൂരിനു നേരെ ഉണ്ടായി.
Post Your Comments