തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി.വാര്യര്‍. ദേശീയപാതയിലെ ഗതാഗതം തടഞ്ഞതിലുള്ള മാദ്ധ്യമങ്ങളുടെയും സി.പി.എമ്മിന്റെയും പ്രതിഷേധം മനസിലാകുന്നില്ല. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുപ്രീംകോടതി പറഞ്ഞിട്ടും അവസാനിപ്പിക്കാതെ ദേശീയപാത മാസങ്ങളോളം ഉപരോധിച്ചതിനെ പ്രകീര്‍ത്തിച്ചിരുന്നവരാണ് മലയാള മാദ്ധ്യമങ്ങളും സഖാക്കളുമെന്ന് സന്ദീപ് ജി.വാര്യര്‍ പറയുന്നു.. ഇപ്പോള്‍ എല്ലാവരും ഒറ്റ സെക്കന്റ് കൊണ്ട് ദേശീയപാത ഉപരോധത്തിന് എതിരായോ എന്നും സന്ദീപ് ചോദിക്കുന്നു. തന്റെ ഫേസ്ബുക്കിലാണ് സന്ദീപ് വാര്യര്‍ സഖാക്കളുടെ മനംമാറ്റത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
Read Also : ‘കാണിച്ചത് തെമ്മാടിത്തരം, ഇതിലും ഭേദം ചെരക്കാന്‍ പോയിക്കൂടെ’: ജോജു വിഷയത്തിൽ പ്രതികരണവുമായി നടി റോഷ്‌ന
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
‘ദേശീയപാതയിലെ ഗതാഗതം തടഞ്ഞതിലുള്ള മാധ്യമങ്ങളുടെയും സിപിഎമ്മിന്റെയും പ്രതിഷേധം എനിക്കങ്ങോട്ട് മനസ്സിലാകുന്നില്ല. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുപ്രീം കോടതി പറഞ്ഞിട്ടും അവസാനിപ്പിക്കാതെ ദേശീയപാത മാസങ്ങളോളം ഉപരോധിച്ചതിനെ പ്രകീര്‍ത്തിച്ചിരുന്നവരാണ് മലയാള മാധ്യമങ്ങളും സഖാക്കളും. ഇപ്പോള്‍ എല്ലാവരും ഒറ്റ സെക്കന്റ് കൊണ്ട് ദേശീയപാത ഉപരോധത്തിന് എതിരായി’.
‘കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഒറ്റ സംസ്ഥാനവും പെട്രോള്‍ ഡീസല്‍ നികുതി ജി.എസ്.ടിയില്‍ കൊണ്ടുവരുന്നതിനു അനുകൂലമല്ല, പ്രതികൂലവുമാണ്. കോണ്‍ഗ്രസ്സിന്റെ ആത്മാര്‍ത്ഥതയില്ലാത്ത സമരത്തിനോട് ജനങ്ങള്‍ വിയോജിച്ചതില്‍ എന്ത് അത്ഭുതമാണുള്ളത്’ ? സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
Leave a Comment