ആലപ്പുഴ: യുവതിയെ വീട്ടിലെത്തി കടന്നു പിടിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷഹാസ് അബ്ദുള്‍ ഹമീദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഹരിപ്പാട് സ്വദേശിനിയാണ് പരാതിക്കാരി. മറ്റൊരു വിഷയത്തില്‍ പരാതി നല്‍കാന്‍ ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയുടെ നമ്പര്‍ ഷഹാസ് അബ്ദുള്‍ ഹമീദ് കൈക്കലാക്കി. പരിചയം സ്ഥാപിച്ച് ഇയാള്‍ പലവട്ടം ശല്യം ചെയ്തെന്നും വീട്ടിലെത്തി കടന്നുപിടിച്ചെന്നും ആണ് യുവതിയുടെ പരാതി.
Read Also : സമരം ചെയ്യേണ്ടത് നട്ടം തിരിയുന്ന നാട്ടുകാരെ വഴിതടഞ്ഞു ബുദ്ധിമുട്ടിച്ചിട്ടല്ല: അഡ്വ. ഹരീഷ് വാസുദേവന്‍
യുവതി ആദ്യം പരാതി നല്‍കിയത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കായിരുന്നു. എന്നാല്‍, എസ്പി അവധിയിലായിരുന്നു. അതിനിടെ, ജില്ലാ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് കേസ് ഒതുക്കാന്‍ നോക്കി. മുഖ്യമന്ത്രിക്ക് കൂടി പരാതി നല്‍കിയതോടെയാണ് ആലപ്പുഴ സൈബര്‍ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 451,506,509 എന്നീ വകുപ്പുകളും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചേര്‍ത്താണ് കേസ്. ഇതിനെ തുടര്‍ന്നാണ് ഷഹാസ് സസ്പെന്‍ഷനില്‍ ആയത്.
Post Your Comments