ദേശീയപാതയിലെ ഗതാഗതം തടഞ്ഞുകൊണ്ടുള്ള കോൺഗ്രസിന്റെ സമരത്തിൽ പ്രതിഷേധം അറിയിച്ച നടൻ ജോജുവിനെതിരെ പി സി ജോര്‍ജ്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധ സമരം നടത്തിയത്. റോഡ് ഉപരോധിച്ചുകൊണ്ടല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടതെന്നും താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് .
‘സമരം ചെയ്യുന്ന പാവം കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ചെല്ലാന്‍ ജോജു ജോര്‍ജ് ആരാണ്. അയാള്‍ക്കു കൂടി വേണ്ടിയല്ലെ അവര്‍ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു. അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണിരിക്കുന്നത്. അയാള്‍ അവിടെയെത്തിയത് ഓട്ടോറിക്ഷയിലിരുന്നുവെന്ന വാദം തെറ്റാാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കുമായിരുന്നു.’- പിസി ജോർജ്ജ് പ്രതികരിച്ചു.
കോണ്‍ഗ്രസ് ആയതുകൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയതെന്നും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നുവെന്നും പിസി പറഞ്ഞു. പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലുവാന്‍ ജോജു ആരാണെന്നും പി സി ജോര്‍ജ് ചോദിച്ചു.
‘അയാള്‍ക്കു കൂടി വേണ്ടിയുള്ള സമരമാണ് നടന്നത്. നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നുപോയോ ഒരു സിനിമ നടനല്ലെ ഒന്നു ഷൈന്‍ ചെയ്‌തേക്കാം എന്ന് കരുതിക്കാണും. ജനപക്ഷത്തിന്റെ സമരത്തിലാണ് ഇതെല്ലാം ചെയ്തിരുന്നെങ്കിലും ജോജുവിനെ ആശുപത്രിയില്‍ കിടത്തിയേനെ’- പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments