Latest NewsKeralaNews

സ്ത്രീ എന്ന പദം ഉപയോഗിക്കുമ്പോള്‍ തന്നെ പ്രശ്‌നമാണ്, വളരെ ശ്രദ്ധിക്കണം : മന്ത്രി സജി ചെറിയാന്‍

 

തിരുവനന്തപുരം : സ്ത്രീ എന്ന പദം ഉപയോഗിക്കുമ്പോള്‍ തന്നെ പ്രശ്നമാണ്, വളരെ ശ്രദ്ധിക്കണമെന്ന് വീണ്ടും വിവാദ പ്രസ്താവനയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സ്ത്രീകള്‍ക്കെതിരായ അക്രമത്തെപ്പറ്റിപോലും ഒന്നുംപറയാന്‍ കഴിയില്ല. ചതിക്കുഴികളിലെ വീഴാതെ പെണ്‍കുട്ടികളെ ധൈര്യത്തോടെ വളര്‍ത്തണ്ടേ? പറയേണ്ടകാര്യങ്ങള്‍ പറഞ്ഞുതന്നെ തീരണം. സമത്വം മാത്രം പറഞ്ഞിട്ട് കാര്യമില്ല, അധികാരത്തിലടക്കം ഇനി എന്തു സമത്വമാണ് വേണ്ടതെന്നും മന്ത്രി ചോദിച്ചു.

Read Also : കൊച്ചിയില്‍ നടന്നത് ജോജുവിന്റെ നാടകം, പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത് പൊലീസും: പ്രശ്‌നത്തില്‍ കൈകഴുകി കെ.സുധാകരന്‍

സംസ്ഥാന സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം അനുപമയ്ക്കും അജിത്തിനും എതിരെ വിവാദ പ്രസ്താവന നടത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ഇരുവരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല’ ഇതായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button