Latest NewsKeralaNews

സമരം നടത്തിയത് ജനങ്ങൾക്ക് വേണ്ടി,കോൺഗ്രസ് പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്: ജോജുവിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

ജോജു ജോർജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു

തിരുവനന്തപുരം: കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് നേതവ് രാഹുൽ മാങ്കൂട്ടത്തിൽ. സമരം ചെയ്ത കോൺഗ്രസുകാർ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെട്ടതെന്നും പൊതു ജനങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്തതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോൺഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

Read Also  :  യു പി പിടിച്ചടക്കാൻ പുതിയ വാഗ്ദാനം, സ്ത്രീകൾക്ക് സൗജന്യ പാചക വാതക സിലിണ്ടറും സൗജന്യ യാത്രയും: പ്രിയങ്ക ഗാന്ധി

കുറിപ്പിന്റെ പൂർണരൂപം :

ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു. അവിടെ സമരം ചെയ്ത കോൺഗ്രസുകാർ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ജോജു ജോർജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ ‘ഷോ’ കാണിക്കേണ്ടി വരില്ലായിരുന്നു.

Read Also  :   ബാഴ്സലോണയിലേക്ക് മടങ്ങി എത്താൻ ആഗ്രഹിക്കുന്നു: ലയണൽ മെസ്സി

അടിസ്ഥാന വിലയേക്കാളേറെ നികുതി നൽകേണ്ട ഗതികേടിലേക്ക് രാജ്യം മാറുമ്പോൾ വിവിധ പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും സമരത്തോട് കണ്ണടക്കുന്ന ഭരണകൂടത്തിന്റെ തിമിരം മാറ്റാൻ മറ്റൊരു ശസ്ത്രക്രിയയും സാധ്യമല്ലാത്തപ്പോൾ പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോൺഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത്.

Read Also  :    പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും, ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട: റോഷി അഗസ്റ്റിൻ

മാളികപ്പുറത്തേറിയവരോട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമൊന്നുമോതുവാനില്ല, സമരം ചെയ്തും,രക്തം ചിന്തിയും, ജീവൻ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശമെന്നോർക്കുക, അല്ലാതെ ഒരു തമ്പുരാനും തളികയിൽ വെച്ച് നൽകിയതല്ലെന്നോർമിപ്പിക്കട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button