
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന്
തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി
വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് പൊതു പരിപാടികൾ ഒഴിവാക്കി രണ്ട് വര്‍ഷമായി വിശ്രമത്തിലാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു വിഎസ് അച്യുതാനന്ദന്റെ 98ാം പിറന്നാള്‍ ആഘോഷിച്ചത്.
Post Your Comments