KeralaLatest NewsIndiaNews

തൊഴിലുറപ്പിന് പണമില്ല: കേരളവും പ്രതിസന്ധിയിലേക്ക്, അനുവദിച്ച തുക മുഴുവൻ ചെലവിട്ട് കേരളം ബാധ്യതയിലേക്ക്

ആന്ധ്രപ്രദേശ്, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം

ന്യൂഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രതിസന്ധിയിലേക്ക്. നടത്തിപ്പിന് മതിയായ ഫണ്ട്‌ ഇല്ലാത്തതിനാൽ പല സംസ്ഥാനങ്ങളിലും പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അധികൃതർ പറയുന്നു.

Also Read : മോദി ഭരിക്കുന്ന ഇന്ത്യയ്‌ക്കെതിരെ തിരിയാൻ ആർക്കും ധൈര്യമില്ല, താലിബാനെതിരെ വ്യോമാക്രമണത്തിന് തയ്യാര്‍: യോഗി ആദിത്യനാഥ്    കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. 2021–22 സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിടുമ്പോഴേക്കും അനുവദിച്ച 127.1 കോടി രൂപ മുഴുവൻ ചെലവിട്ട് കേരളം ബാധ്യതയിലേക്കു നീങ്ങിക്കഴിഞ്ഞു.

രണ്ടാഴ്ചത്തേക്കുള്ള പണം മാത്രമാണ് സംസ്ഥാനങ്ങളുടെ കൈവശമുള്ളത്. തൽക്കാലം സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ തൊഴിലാളികൾക്ക്‌ വേതനം നൽകാൻ പണം കണ്ടെത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button