കോഴിക്കോട് : താമാരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. രാത്രിയിൽ മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്ന യുവതിയാണ് അപകടത്തിൽപെട്ടത്. ഒന്നാം വളവിന് താഴെ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് 30 അടിയിലെറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കുകളില്ലാതെ അത്ഭുതകരമായാണ് യുവതി രക്ഷപെട്ടു .
Also Read: വിവാഹവേദിയിൽ സംഗീതം വെച്ചു: 13 പേരെ താലിബാന് കൂട്ടക്കൊല ചെയ്തുതാഴ്ചയിലേക്ക് മറിഞ്ഞ ശേഷം രക്ഷിക്കാനായി കല്ലുകൾപെറുക്കി റോഡിലേക്ക് എറിഞ്ഞെങ്കിലും ആരും അറിഞ്ഞില്ല. റബർ തോട്ടത്തിലെ കൊക്കയിൽ നിന്നുമാണ് കല്ലുകൾ പെറുക്കി റോഡിലേക്ക് എറിഞ്ഞ് ശ്രദ്ധ നേടാൻ യുവതി ശ്രമിച്ചത്. അവസാനം ചുരത്തിലെ വള്ളി പടർപ്പുകളിൽ പിടിച്ചു തൂങ്ങി സാഹസികമായി റോഡിൽ എത്തി കൈ കാണിച്ചു യാത്രക്കാരോട് വിവരം പറയുകയായിരുന്നു. അപകട വിവരം അപ്പോഴാണ് പുറംലോകം അറിയുന്നത്. തുടർന്ന് ബന്ധുക്കളെ വരുത്തി യുവതിയെ അവർക്കൊപ്പം അയച്ചു . ഇന്ന് രാവിലെയോടെ ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യുവതിയുടെ അപകടത്തിൽപെട്ട സ്കൂട്ടർ ക്രെയിൻ ഉപയോഗിച്ച് മുകളിൽ എത്തിച്ചു.
Post Your Comments