Latest NewsKeralaNews

ആദ്യം റോഡിലെ കുണ്ടും കുഴിയും നികത്തട്ടെ, അതിന് കഴിയാത്ത സർക്കാറാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നത് – കെ.മുരളീധരൻ

നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ സർക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് എംപി പറഞ്ഞു

പാനൂ​ർ: ആദ്യം റോഡിലെ കുണ്ടും കുഴിയും നികത്തട്ടെ, അതിന് കഴിയാത്ത സർക്കാറാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് കെ. മുരളീധരൻ എം.പി. നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ സർക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് എംപി പറഞ്ഞു.

Also Read:  ‘ഇടത് പ്രസ്ഥാനം രക്ഷപ്പെട്ടിരിക്കുന്നു’: ചെറിയാന്‍ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച്‌ പി ശ്രീരാമകൃഷ്ണന്‍നാട്ടിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവില്ലാത്ത സർക്കാർ കെ. റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്നത് അപഹാസ്യമാണെന്ന് എം.പി കൂട്ടിചേർത്തു. പെട്രോളിനും ഡീസലിനും അനുദിനം വിലവർദ്ധിക്കുകയാണ്. എന്നാൽ 23 ഓ​ളം അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളാണ് മു​ഖ്യ​മ​ന്ത്രിയ്ക്ക് ഇപ്പോൾ ഉള്ളത്. ഇത്തരത്തിൽ സർക്കാർ ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്നും കെ. മുരളീധരൻ എംപി പറഞ്ഞു. പാ​നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പാ​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ജി അ​നു​സ്​​മ​ര​ണ സ​ദ​സ്സ്​ ഉ​ദ്ഘാ​ട​നം ചെയ്തു സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button