ന്യൂഡല്‍ഹി : അമേരിക്ക, ബ്രിട്ടണ്‍, റഷ്യ എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണം വളരെയധികം കൂടുന്നു. മൂന്നാം തരംഗമെന്നാണ് സൂചന. ഈ മൂന്ന് രാജ്യങ്ങളിലും കൊവിഡ് രോഗികള്‍ അരലക്ഷത്തിന് മുകളിലാണെന്നാണ് വിവരം. ഇത് ആഗോള കൊറോണ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടുകയും, കൊറോണ വ്യാപനത്തിന് അന്ത്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൊറോണയുടെ രണ്ടാം തരംഗത്തെ ഇന്ത്യ അതിജീവിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ഇപ്പോള്‍ കൊവിഡിന്റെ മൂന്നാംതരംഗ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ കൊറോണയുടെ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ ആകില്ലെന്നാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 80,000 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ബ്രിട്ടണില്‍ 41,278 ആയിരുന്നു പുതിയ കേസുകളുടെ എണ്ണം. റഷ്യയില്‍ 39,000 കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ 26,870, തുര്‍ക്കി 25,528, ജര്‍മ്മനി 24,668, ബ്രസീല്‍ 17,184 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇവിടങ്ങളിലെല്ലാം മരണ നിരക്കിലും വര്‍ദ്ധനവുണ്ട്.
കൊറോണയുടെ മൂന്നാം തരംഗം മറ്റ് രാജ്യങ്ങളില്‍ ആരംഭിച്ചുവെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. നിലവില്‍ 20,000 ല്‍ താഴെയാണ് രാജ്യത്തിന്റെ കൊറോണ പ്രതിദിന കേസുകള്‍ എങ്കിലും മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത തള്ളാന്‍ കഴിയില്ലെന്നാണ് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.
Post Your Comments