റോം: ലോകരാഷ്ട്രങ്ങളുടെ ഫാര്മസിയാകാന് തയ്യാറെടുത്ത് ഇന്ത്യ. രാജ്യം അടുത്ത വര്‍ഷത്തോടെ അഞ്ച് ബില്യണില്‍ അധികം ഡോസ് വാക്സിന് നിര്‍മ്മിക്കുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാഷ്ട്രങ്ങളുടെ ഉപയോഗത്തിനായാണ് വാക്സിന് നിര്‍മ്മാണം രാജ്യം ഉയര്‍ത്തുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്നും മോദി പറഞ്ഞു. ഇതുവരെ 150ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്സിന് എത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : രാജ്യത്ത് സ്വര്‍ണവില 52,000 കടക്കുമെന്ന് സൂചന നല്കി അമിത് സജ്ജേ, പ്രവചനം ശരിവെച്ച് സാമ്പത്തിക വിദഗ്ദ്ധര്‍
ഇന്ത്യ ലോകവ്യാപകമായി വാക്സിന് വിതരണം ചെയ്യും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാല്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തെ കുറിച്ചും വാക്സിന് സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരത്തെ കുറിച്ചും മോദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കാന് ഓരോ രാജ്യവും തയ്യാറാകണം. ഭാവിയിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളേയും നേരിടാനുള്ള കരുത്താണ് ആദ്യം ആര്‍ജ്ജിക്കേണ്ടത്. സഹായം ആവശ്യമായി വന്ന എല്ലാ രാജ്യങ്ങള്‍ക്കും വാക്സിനെത്തിക്കാനായതോടെ ഇന്ത്യ ലോകത്തിന്റെ തന്നെ ഫാര്‍മസിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments