ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാത്തത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റു: തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു
ഷട്ടറുകള്‍ ഉയര്‍ത്തി രണ്ട് ദിവസം പിന്നിടുമ്പോഴും ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്താന്‍ തമിഴ്‌നാടിന് കഴിയാത്തതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിലവില്‍ വെള്ളം ഒഴുക്കിയിട്ടും ജലനിരപ്പ് 138.95 അടിയില്‍ നിന്ന് 138.75 അടിയിലേക്ക് മാത്രമാണ് താഴ്ന്നത്. കൂടുതല്‍ വെള്ളം തുറന്നു വിടുമെന്ന് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സെക്കന്റില്‍ 2974 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാറില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി നേരത്തെ തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമെ ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. നിലവില്‍ ആറു ഷട്ടറുകളിലൂടെയാണ് അണക്കെട്ടില്‍ നിന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കി കളയുകയാണ്.
Post Your Comments