തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനായി ഉള്‍ക്കടലില്‍ പോയ യുവാവ് ഇടിമിന്നലേറ്റു മരിച്ചു. തുമ്പ പള്ളിത്തുറയില്‍ പുതുവല്‍ പുത്തന്‍പുരയിടം നിഷാഭവനില്‍ പരേതനായ പീറ്ററിന്റെയും ആഗ്‌നസിന്റെയും മകന്‍ അലക്‌സാണ്ടര്‍ പീറ്റര്‍ (32) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയല്‍, സൈമണ്‍, രാജു എന്നിവര്‍ രക്ഷപ്പെട്ടു.
Read Also : നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു: ബാച്ചുകള്‍ തിരിച്ച് ബയോബബിളായി ക്ലാസുകള്‍, ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രം
വെള്ളിയാഴ്ച രാത്രിയോടെ തുമ്പ തീരത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. വെളളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അലക്‌സാണ്ടര്‍ പീറ്ററും സംഘവും മീന്‍പിടിക്കാന്‍ കടലില്‍ പോയത്. തുമ്പ കടപ്പുറത്ത് നിന്ന് ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്‌സ് എന്ന ഫൈബര്‍ വള്ളത്തിലായിരുന്നു ഇവര്‍ പോയത്.
മത്സ്യ ബന്ധനത്തിനിടെ രാത്രി 10.30 ഓടെയാണ് അലക്‌സാണ്ടറിന് ഇടിമിന്നലേറ്റത്. ബോധരഹിതനായി വീണ അലക്‌സാണ്ടറിനെ രാത്രി 12 മണിയോടെ തീരത്തെത്തിച്ചു. ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments