
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാതെ തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ട്. അതേസമയം വെള്ളം ഒഴുക്കിയിട്ടും ജലനിരപ്പ് 138.95 അടിയില്‍ നിന്ന് 138.75 അടിയിലേക്ക് മാത്രമാണ് താഴ്ന്നത്.
Read Also : നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു: ബാച്ചുകള്‍ തിരിച്ച് ബയോബബിളായി ക്ലാസുകള്‍, ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രം
സെക്കന്റില്‍ 2974 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. സ്പില്‍വേ വഴി കടുതല്‍ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദും ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയില്‍ ക്യാമ്പ് ചെയ്താണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അതേസമയം മുല്ലപ്പെരിയാറില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി നേരത്തെ തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമെ ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. നിലവില്‍ ആറു ഷട്ടറുകളിലൂടെയാണ് അണക്കെട്ടില്‍ നിന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കി കളയുകയാണ്.
Post Your Comments