Latest NewsUAENewsInternationalGulf

വാടക വാഹനങ്ങൾക്കായി ഓൺലൈൻ സംവിധാനം: ടാർസ് ആരംഭിച്ച് ആർടിഎ

ദുബായ്: വാടക വാഹനങ്ങൾക്കായി ഓൺലൈൻ സംവിധാനവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വാടക വാഹനങ്ങൾക്കായി ഓൺലൈൻ സംവിധാനമായ ടാർസ് (ട്രാൻസ്‌പോർടേഷൻ ആക്ടിവിറ്റീസ് റെന്റൽ സിസ്റ്റം) ആർടിഎ ആരംഭിച്ചു. കാറും ബസും ഉൾപ്പടെയുള്ളവ വാടകയ്ക്ക് എടുക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കുമെല്ലാം സേവനം സുഗമമാക്കുന്നതിനാണ് നടപടി.

Read Also: മദ്യപിച്ചെത്തിയ പ്രധാനാധ്യാപകൻ പെൺകുട്ടികളെ നിര്‍ബന്ധിച്ച് ഡാൻസ് ചെയ്യിച്ച്‌ വീഡിയോ പകർത്തി: പിന്നാലെ സസ്‌പെന്‍ഷന്‍

വാടകയ്ക്കു നൽകുന്ന സൈക്കിളുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും ടാർസുമായി ബന്ധപ്പെടുത്തിയിരിക്കുകയാണെന്നു ആർടിഎ ലൈസൻസിങ് ഏജൻസി അബ്ദുല്ല യൂസുഫ് അൽ അലി വ്യക്തമാക്കി.

പുതിയ നടപടിയിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തിയും ഉയരും. നിർമിത ബുദ്ധി, ബ്ലോക് ചെയിൻ, കട്ടിങ് എഡ്ജ് സാങ്കേതിക വിദ്യകളെല്ലാം പുതിയ സംവിധാനത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നും നിരീക്ഷണത്തിനും പദ്ധതി രൂപീകരണത്തിനുമെല്ലാം ഇത് ഏറെ പ്രയോജനകരമാണെന്നും അധികൃതർ അറിയിച്ചു.

കാർ വാടക കമ്പനികളെയെല്ലാം സംവിധാനത്തിൽ എകോപിപ്പിച്ചിട്ടുണ്ട്. ദുബായിൽ 989 കമ്പനികളെയും പുതിയ സംവിധാനം ഉപയോഗിക്കാൻ പരിശീലിപ്പിച്ചു.

Read Also: കോവിഡ് മുന്നണി പോരാളികൾക്കും കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കും: പുതിയ തീരുമാനവുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button